Monday, June 9, 2008

ജന്മാന്തര വാഗ്ദാനങ്ങള്‍


" Ancient promises" എന്ന നോവലിന്റെ മലയാളം പരിഭാഷ .

പരിഭാഷ : പ്രിയ എ എസ്


സുഹൃത്തിന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി അതിന്റെ ആമുഖം പോലും ഒന്നു മറിച്ച് നോക്കുകപോലും ചെയ്യാതെ ഒരു ദിവസം കയ്യില്‍ കൊണ്ടു നടന്നത് ഒരു വര്‍ഷത്തോളം ഒന്നും വായിക്കാതെ വരണ്ടു പോയ ഒരു വായന ഹൃദയം ഉള്ളില്‍ രൂപപെട്ടുതുടങ്ങിയതിനാലവണം...പക്ഷെ നോവലിന്റെ ആദ്യത്തെ വരി വായിച്ചപ്പോള്‍ തന്നെ തീര്ച്ചയായും എനിക്കൊരു ന്തെട്ടാല്‍ ഉണ്ടായീ ....വിവാഹ മോചനം നേടി കോടതിയില്‍ നിന്നും തിരിച്ചു വരുന്ന ജാനകി എന്ന കഥ നായികയുടെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകള്‍ എന്നെ കഥാവസാനം വരേയ്ക്കും എത്തിച്ചത് സന്ഘര്‍ഷ ഭരിതമായ ഒട്ടേറെ മുഹൂര്ത്തങ്ങളിലൂടെ ആയിരുന്നു..
ഒരു പക്ഷെ പിന്നീട് ദിവസങ്ങള്‍ പിന്നിട്ടിട്ടും എന്നെ അത് വേട്ടയാടിക്കൊണ്ടിരുന്നു...
അതിനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല "ജാനകി" എന്ന കഥാപാത്രം ജയശ്രീ മിശ്ര എന്ന എഴുത്തുകാരി തന്നെ എന്നുള്ള സത്യം എന്റെ നേരെ എറിഞ്ഞത്‌ ഒരു കൂട്ടം ചോദ്യങ്ങള്‍ ആയിരുന്നു.. എന്റെ പല ചിന്തകളേയും ചോദ്യം ചെയ്യുന്നവ ആയിരുന്നു അത്..
കഥയിലെ മുഖ്യകഥാപത്രമായ ജാനകി എന്ന ജാനു .... കേരളത്തിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ചു ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന , ഡെല്‍ഹിയെ ഒരുപാടു ഇഷ്ടപ്പെടുന്ന , അവധിക്കാലത്തെ നാട്ടിലേക്കുള്ള വിമാനയാത്രകള്‍ ഇഷ്ടപ്പെടുന്ന, നാടിന്‍റെ നൈര്‍മല്യം ഏറ്റുവാങ്ങി ദുഖത്തോടെ അടുത്ത വേനലവധിക്കായി കാത്തിരിക്കുന്ന , ഒരു പെണ്കുട്ടി..
പതിനാറാം വയസില്‍ അവള്‍ അര്‍ജുന്‍ എന്ന സമപ്രയക്കാരനെ കണ്ടു മുട്ടുന്നതവാം ഒരു പക്ഷെ അവളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌...
കൌമാര പ്രനയത്തിലേക്ക് വഴിമാറിയ അവരുടെ സുഹൃത്ത് ബന്ധം , വര്‍ഷങ്ങള്‍ ആയുള്ള ഡല്‍ഹി ജീവിതം മാറ്റങ്ങളൊന്നും വരുത്താത്ത തികച്ചും യാഥാസ്ഥിതികരായ അച്ഛനും അമ്മയും അറിയുന്നത്തോടെ ജാനുവിന്റെ ജീവിതത്തില്‍ തിരിച്ചടികള്‍ തുടങ്ങുന്നു...
തന്‍റെ പ്രിയപ്പെട്ട മകള്‍ നല്കിയ ഷോക്ക്‌ ട്രീട്ടുമേന്റ്റ് താങ്ങേണ്ടി വരുന്ന അച്ഛനും , അമ്മയും , മകളെ ശിക്ഷിക്കുന്നതും ,ഒടുവില്‍ മാതാപിതാക്കളെ വേദനിപ്പിക്കാന്‍ കഴിയില്ലയിരുന്ന ജനുവിനു വീട്ടുകാര്‍ തിരഞ്ഞെടുത്ത വിവാഹത്തിനു മൂളെണ്ടി വരുന്നതും ഞാന്‍ വായിച്ചതു "പതിനാറു വയസുകാരിയുടെ പ്രണയം കുട്ടിക്കളി " മാത്രമാണെന്ന് വിശ്വസിക്കുന്ന മനസോടെയാണ്..
പതിനെട്ടാമത്തെ പിറന്നാള്‍ ദിനത്തില്‍ അവള്‍ പണവും പ്രതാപവും ഉള്ള മാരാര്‍ കുടുംബത്തിലേക്ക് കയരിചെല്ലുന്നത് വരെ എന്നില്‍ ജാനു എന്ന കൌമാര പ്രയക്കാരിയോടുള്ള അനുഭാവങ്ങള്‍ മാറി മാറി വരികയായിരുന്നു...വിവാഹ ദിവസംമുതല്‍ ജാനു എന്ന പെണ്കുട്ടി അനുഭവിക്കാന്‍ തുടങ്ങിയ, അവഗണനയും , ആ വലിയ വീട്ടില്‍ അവള്‍ അനുഭവിച്ച ഏകാന്തതയും എന്നിലുണ്ടാക്കിയത് നടുക്കങ്ങള്‍ ആയിരുന്നു... പിന്നീട് ജാനുവിന്റെ സന്ഘര്‍ഷങ്ങള്‍ എന്‍റെയും സന്ഘര്‍ഷങ്ങളായി മാറി ....പണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഭര്‍ത്താവും അമ്മായി അച്ഛനും , മാരാര്‍ കുടുംബത്തില്‍ തന്നെ വേറിട്ടു കാണുന്ന അമ്മായി അമ്മയും.. അവള്ക്ക് നല്കിയത് കയ്പ്പേറിയ അനുഭവങ്ങള്‍ ആയിരുന്നു...
ആ വീടിലെ അംഗങ്ങള്‍ക്ക്‌ ജാനു ഒരു പരിഷ്കാരി ആയിരുന്നു...അവളാകട്ടെ തന്‍റെ ഭൂതകാലത്തെ ഒക്കെയും പിന്നില്‍ വിട്ടു പുതിയൊരു ജീവിതത്ത്തിനായി കാതിരുന്നവല്‍ , ഭര്‍ത്താവില്‍ നിന്നെങ്ങിലും അല്‍പ്പം ദയ അവള്‍ ആഗ്രഹിച്ചിരുന്നു...വര്‍ഷങ്ങള്‍ തുടര്‍ന്ന ഈ ജീവിതം ജാനുവിന്റെ ജീവിതം കൂടുതല്‍ വഷളാക്കി..അവള്‍ അനുഭവിച്ച മാനസിക പീടനത്തില്‍ നിന്നും അല്പം ആശ്വാസം അപ്പോഴും തുടര്നു കൊണ്ടു പോയിരുന്ന കോളേജ് പഠനം മാത്രമായിരുന്നു..






വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അയയില്‍ ഉണക്കാനിടുന്ന " മാരാര്‍ കസവു ബ്ലൌസുകള്‍ക്കിടയില്‍ " സ്ഥാനം കണ്ടെത്താന്‍ ജാനുവിന്റെ ബ്ലൌസിനായില്ല ...



തനിക്കൊരു കുട്ടിയുണ്ടായാല്‍ ഒരു പക്ഷെ സുരേഷും കുടുംബവും തനിക്ക് കുറച്ചെങ്ങിലും പരിഗണന നല്‍കുമെന്ന വിശ്വാസത്തില്‍ ബാത്രൂമിലെ പല്ലികളെ സാക്ഷി നിര്ത്തി അവള്‍ "നിരോധനങ്ങള്‍ക്ക് " വിരാമമിട്ടു...
വൈകാതെ അവള്‍ അമ്മയായി..



പക്ഷെ വിധിയുടെ വിളയാട്ടം എന്നൊക്കെ പറയുകയില്ലെ...അതുതന്നെ ജാനുവിന്റെ ജീവിതത്തിലും സംഭവിച്ചു...സന്തോഷവും സങ്കടവും വിചാരങ്ങളും പങ്കിടാന്‍ , കണ്ണീരൊപ്പാന്‍ , ദൈവം ജാനുവിന് നല്കിയത് മാനസിക വൈകല്യ മുല്ലൊരു പെണ്‍കുഞ്ഞിനെ ആയിരുന്നു...
പിന്നീട് ജാനുവും മകളും(റിയ) മാരാര്‍ കുടുംബത്തിന്റെ സഹതാപ ശരങ്ങള്‍ക്കിടയില്‍ പുതിയൊരു ജീവിതം ആരംഭിച്ചു .ഒരു സാധാരണ അമ്മയേക്കാള്‍ എത്രയോ മുകളിലാണ് തന്‍റെ കടമ എന്ന ചിന്തയില്‍ ജാനുവിന്റെ ഒറ്റയാള്‍ പട്ടാളം തുടങ്ങുന്നതിവിടെ ആണ്..ഇതിനകം തന്‍റെ എന്ഗ്ലിഷില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ജാനു , വിദേശ യുനിവേര്സിട്ടിയില്‍ special needs(treating mentally challenged people) ഇല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാനും , അവിടെ നിന്നും മകള്‍ക്ക് കൂടുതല്‍ നല്ല പരെശീലനം നല്‍കാനും നല്‍കാനും ഒരുങ്ങുന്നു..അതിനായുള്ള സ്ക്കോലര്ഷിപ്പ് ഇന്റര്‍വ്യൂഇല്‍ പന്കെടുക്കാന്‍ ഡല്ഹി യില്‍ എത്തുന്ന ജാനു വിന്റെ ജീവിതം ഒരു പക്ഷെ അവള്‍ പോലും സ്വപ്നം കാണാത്ത വഴിയിലൂടെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു...
വര്‍ഷങ്ങള്‍ക്കു മുന്പ് ഉള്ളില്‍ നിറഞ്ചു തുളുംബിയ പ്രണയം , പിന്നെടാരും , ഭര്‍ത്താവ് പോലും പങ്കു പറ്റിയിട്ടില്ലാത്ത പ്രണയം അതിന്റെ എല്ലാ തീവ്രതയോടും കൂടി തന്റെ ഉള്ളില്‍ ഉണ്ടെന്നും , അര്‍ജുന്‍ അവള്‍ ഇപ്പോഴും അത്രമേല്‍ പിയപ്പെട്ടവള്‍ ആണെന്നും അവള്‍ തിരിച്ചറിയുന്നു...

എത്രയും പെട്ടെന്ന് വിവാഹ മോചനം വേണമെന്നും , മകളുമായീ ഇംഗ്ലണ്ടില്‍ പോകണമെന്നും , അര്‍ജുനും ആയീ പുതിയ ജീവിതം ആരംഭിക്കണം എന്നുമുള്ള തീരുമാനവുംയീ കേരളത്തില്‍ തിരിച്ചെത്തുന്ന ജാനുവിന് പക്ഷെ റിയയെ തനിച്ചാക്കി എന്ഗ്ലാണ്ടിലേക്ക് പോകേണ്ടി വരുന്നു... വിവാഹ ബന്ധം വേര്‍പെടുത്തല്‍ സുരേഷിനും കുടുംബത്തിനും ഒരു പ്രേസ്ടിജ് ഇഷ്യൂ ആയിരുന്നു...പക്ഷെ അര്‍ജുനും ഒത്തുള്ള ഇംഗ്ലണ്ടിലെ ഒരു വര്ഷത്തെ ജീവിതം ജാനുവിനെ സംബന്ധിച്ച് ഏറ്റവും മനോഹര ആയിരുന്നിരിക്കണം....ഒരു വര്‍ഷത്തിനു ശേഷം കേരളത്തില്‍ തിരിച്ചു വന്ന ജാനു നിയമപരമായ ഒട്ടേറെ നൂലാമാലകള്‍ക്ക്‌ ശേഷം വിവാഹ ബന്ധം വേര്‍പെടുത്തുകയും തന്റെ ജീവിതത്തിലെ ഇരുണ്ട അദ്ധ്യായങ്ങള്‍ക്ക് വിരാമം ഇട്ടു കൊണ്ടു ഇംഗ്ലണ്ടില്‍ അര്‍ജുനും റിയും ഒത്തു പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു.....


ancient promises എണ്ണ നോവല്‍ മലയാളത്തിലെ ഏറ്റവും വിട്ടഴിക്കപെട്ട നോവലുകളില്‍ ഒന്നാവാന്‍ കഴിഞ്ഞത് അതിന്റെ വളരെ മനോഹരമായ പരിഭാഷണ രീതിയാണ്..പ്രിയ എ എസ് , എന്ന എഴുത്തുകാരെ നൂറു ശതമാനവും നീതിപുലര്‍ത്ത്തിയിരിക്കുന്നു..


ഈ നോവല്‍ സ്നേഹ നിധിയായ മകളുടെ , പ്രനയതുരായായ പെണ്‍കുട്ടിയുടെ , ത്യാഗിയായ കാമുകിയുടെ , ഭര്‍തൃ വീട്ടില്‍ അധികപ്പറ്റായ ഒരു ഭാര്യയുടെ , നിസ്സഹായയായ അമ്മയുടെ , കഥയാണ്‌ ....

No comments: