ഫോട്ടോയ്ക്ക് കടപ്പാട് : ഗൂഗിള്മറ്റൊരു മഴക്കാലം കൂടി ....ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ദൂരേയ്ക്ക് കണ്ണോടിക്കുമ്പോള്‍ കാണാം , നേര്‍ത്ത ഒരു പടലം പോലെ അടുത്തടുത്ത് വരുന്നു .....വര്‍ഷങ്ങളായി എന്‍റെ മുന്നില്‍ ആടിത്ത്തിമിര്‍ക്കുന്ന മഴ....അതേ ഇരമ്പല്‍ , അതേ കുളിര്‍മ്മ , പക്ഷെ ഇത്തവണ മഴ പെയ്യുന്നത് മറ്റൊരാകശത്ത്തില്‍ നിന്നും മറ്റൊരു ഭൂമിയിലേക്ക്...എന്‍റെ തലയ്ക്കുമുകളിലെ ആകാശത്തിനു പെറ്റു നോവില്ല...... , ചുറ്റിനും തിരക്കിട്ടോടുന്ന മനുഷ്യന്റെ കണ്ണില്‍ കാത്തിരിപ്പിന്റെ സൌന്ദര്യ മില്ല ...,കല്ച്ചുവട്ടില് ഉള്ള മണ്ണില്‍ പുതുമണം പൂഴ്ത്തി വച്ചിട്ടില്ല ... ,എന്‍റെ തൊണ്ട മാത്രം എപ്പോഴും പോലെ വറ്റി വരണ്ടിരിക്കുന്നു...
ഇന്നലെകളില്‍ പെയ്ത മഴയ്ക്ക് ആയിരം മടങ്ങ് സൌന്ദര്യമുണ്ടായിരുന്നു ...കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ മനസ്സില്‍ നിറയുന്ന വികാരങ്ങളോടെ നനുത്ത ജനല്‍ കമ്പിയില്‍ മുഖം അമര്‍ത്തി മുന്നില്‍ പുകയുന്ന കുന്നില്‍ കണ്ണും നട്ടുള്ള കാത്തിരിപ്പിന്റെ സൌന്ദര്യം ..ഒടുവില്‍ കാതില്‍ ഒരു മൂളലോടെ കുന്നിന്‍ മുകളില്‍ നിന്നും കാഴ്ചകളെ ഒന്നുന്നായി മറച്ചു കൊണ്ടു മെല്ലെ മെല്ലെ അടുത്തേക്ക് .. അവസാനം തോടിനു ചേര്ന്ന റബ്ബര്‍ മരങ്ങളെയും , കവുങ്ങുകളെയും പിന്നിലാക്കി , മുട്ടത്തു നിന്നും പടികയറി എന്നില്‍ നിറയുന്ന മഴയ്ക്ക് , എന്നില്‍ നിറയുന്ന മണ്ണിന്റെ ഗന്ധത്തിനു നൈസര്‍ഗ്ഗികമായ സൌന്ദര്യമുണ്ടായിരുന്നു ....ഇവിടെ മഴപെയ്യുന്നത് ഭൂമിയോടും , ആകാശത്തോടും സംവദിക്കുന്ന മണ്ണിന്റെ മനുഷ്യന് വേണ്ടി ആയിരുന്നു ....
ഇന്നു ഈ നഗരത്തിരക്കില്‍ ആര്ക്കും വേണ്ടാതെ മഴാപെയ്യുംപോള്‍ എന്റെ ഓര്‍മ്മകളിലെ മഴക്കാലങ്ങള്‍ക്ക് ജീവന്‍ നല്കുന്ന എന്റെ ഗ്രാമമേ നീ എനിക്കെന്നും അത്രമേല്‍ പ്രിയപ്പെട്ടവള്‍ ...

3 comments:
ഇന്നു ഈ നഗരത്തിരക്കില്‍ ആര്ക്കും വേണ്ടാതെ മഴാപെയ്യുംപോള്‍ എന്റെ ഓര്‍മ്മകളിലെ മഴക്കാലങ്ങള്‍ക്ക് ജീവന്‍ നല്കുന്ന എന്റെ ഗ്രാമമേ നീ എനിക്കെന്നും അത്രമേല്‍ പ്രിയപ്പെട്ടവള്‍ ...
മാഷേ...... ഞാന്‍ ഇപ്പൊ വീട്ടില്‍ പോയിട്ട് വന്നതേ ഉള്ളൂ.. അതോണ്ടാവണം, വല്ലാതെ ഇഷ്ടപ്പെട്ടു.. എവിടെയാണ്? സുഖാണോ? കാസര്‍കോട് കാരന്‍ ആണല്ലോ... അടുത്ത് പരിചയപ്പെടാന്‍ ആഗ്രഹം.. :)
muralika06@gmail.com
allenkil... 9995683187.
Really superb....mazhayodulla vikarangalum mazhayekkurichulla vikarangalum, thanimayode bhangiyayi varachirikkunnu...great work...
Post a Comment