എന്തൊരു മണമാണയ്യയ്യ,
എന്തിന്റെ മണമാണയ്യയ്യ,
ഗ്രാമ്പൂ മനമാനെന്നരിയില്ലേ?
മണം എന്നാലറിഞ്ഞു കൂടെ ?
അറിയാം അറിയാം എനിക്കറിയാം...
ഗ്രാമ്പൂ മനമെന്നാല്‍ എനിക്കറിയാം..
അന്നൊരു അവധി ദിനം ആയിരുന്നു ,പതിവുപോലെ സംഭവ ബഹുലമായ അവധിദിനം ,ശനിയോ ഞായറോ ആയിരുന്നിരിക്കണം .കാരണം ഓര്‍മ്മയില്‍ മഴിവേരിനില്‍ക്കുന്ന ,ആ ഒരു ഉച്ച്ചനെരത്ത്തിനു വേനല അവധിയുടെ ആദ്യപകുതിയുടെ ഉഷ്ണ ചൂടില്ല ,രണ്ടാം പകുതിയുടെ കനത്ത മഴക്കോളുകള്‍ ഇല്ല....(ഏകദേശം 15 ഓളം വര്‍ഷങ്ങള്‍ക്കു മുന്പ് , പതിവുതെറ്റാതെ , അവധിക്കാലം തുല്യമായി പങ്കിട്ടെടുക്കുന്ന ,നല്ല മഴയും നല്ല വേനലും ഉള്ള ഒരു പ്രകൃതി വ്യവസ്ഥ നമുക്കുണ്ടായിരുന്നു..)
പുറത്ത്തിരങ്ങാന്‍ ഇരിക്കുന്ന കൈയ്യെഴുത്തു മാസികയ്ക്കുവേണ്ടി സൃഷ്ടികള്‍ സന്ഖടിപ്പിക്കുന്ന തിരക്കിലാണ് അന്ന് എന്റെ ഏട്ടനും എച്ചിയും ( ചേട്ടനും ,ചേച്ചിയും ) . അതിന്റെ മുന്നോടിയായി സൃഷികള്‍ സൃഷിപ്പിക്കുക എന്ന ഭഗീരഥ പ്രയത്നത്തിന്റെ അനന്തര ഫലമാണ് ,മുകളിലെ ഈ ഗ്രാമ്പൂ മണം. വീടിന്റെ തെക്കു കിഴക്ക് കോണില്‍ ആയുള്ള , കുഞ്ഞുമുറി എന്ന് ഞങ്ങള്‍ വിളിക്കുന്ന , പുറത്തുനിന്നും കുറ്റിയിട്ടു പൂട്ടിയ മുറിയില്‍ വച്ചു, 5 വയസില്‍ അധികം പ്രയമില്ലത്ത്ത,ഗ്രാമ്പൂ എന്താണെന്നു പോലും അറിയാത്ത ഒരു പീറ കുട്ടിയുടെ നിസ്സാരമായ വരികള്‍ക്ക് , അര്‍ഥങ്ങള്‍ ഇല്ല , സാഹിത്യമില്ല , എങ്കിലും എന്റെ ഓര്‍മ്മകളില്‍ എന്നും പരത്തുന്നത് സമൃദ്ധമായ കുട്ടിക്കാലത്തിന്റെ മണമാണ് ....
എവിടെയും എഴിതി വയ്ക്കപെടത്ത്ത ഈ വരികള്‍ പതിനചോളം വര്‍ഷങ്ങള്‍ കൂടെക്കൂട്ടിയത് ഒരു നല്ല കാലഖട്ടത്ത്തെ , നല്ല പ്രകൃതിയെ , പകരം വയ്ക്കാനില്ലാത്ത നിഷ്ക്കളങ്ക മനസുകളെ ...

No comments:
Post a Comment